---
title: "എം.ജി.എം. ശാലേം സ്കൂളിൽ കർഷകദിനാഘോഷം; രക്ഷാകർത്താക്കളായ കർഷകരെ ആദരിച്ചു"
english_title: "MGM Shalem Secondary School Kelakam Farmers Day Celebration 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378990/mgm-shalem-school-kelakam-farmers-day-celebration`"
published_at: "2026-08-18T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a839e14a65ca_1000240183.jpg"
keywords: ["MGM Shalem", "Kelakam", "Farmers Day", "Agriculture", "School"]
---

# എം.ജി.എം. ശാലേം സ്കൂളിൽ കർഷകദിനാഘോഷം; രക്ഷാകർത്താക്കളായ കർഷകരെ ആദരിച്ചു

> **Lead Summary:** **കേളകം** എം. ജി. എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പുതിയ തലമുറയിൽ കാർഷിക സംസ്കാരവും പ്രകൃതിസ്‌നേഹവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിഘിച്ചത്.

## Article Content

**കേളകം** എം. ജി. എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പുതിയ തലമുറയിൽ കാർഷിക സംസ്കാരവും പ്രകൃതിസ്‌നേഹവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിഘിച്ചത്.

സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മാനേജർ റവ:ഫാ ജിനു ജോൺ അധ്യക്ഷത വഹിച്ചു. കൃഷിയെയും മണ്ണിനെയും സ്‌നേഹിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്ക്കൂൾ ഹെഡ് ബോയ് മാസ്റ്റർ സക്കറിയ ജോസ് സ്വാഗതവും, പ്രിൻസിപ്പൾ റ്റി.വി. ജോണി, പി.ടി.എ. പ്രസിഡൻ്റ് രാജേഷ് കുമാർ വി.വി, മദർ പി.ടി.എ. പ്രസിഡൻ്റ് ശ്രീജ സുനിൽ, ഡെപ്യൂട്ടി ഹെഡ് ഗേൾ ദിയ ട്രീസ സിജോ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ ഹെഡ് ഗേൾ കരോളിൻ സോണി ജോസഫ് നന്ദി പ്രകാശനവും നടത്തി.

ജിൻ്റോ കെ. എ.  മത്തായി കാരാപ്പുഴ ,  വി.വി. തോമസ്,  ജൂബി തോമസ് എന്നീ രക്ഷാകർത്താക്കളായ കർഷകരെ ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. തങ്ങളുടെ മറുപടി പ്രസംഗത്തിൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ ഊന്നിപ്പറയുകയുണ്ടായി.

വിദ്യാർത്ഥികളുടെ കൃഷിപ്പാട്ടും, കർഷക നൃത്തവും പരിപാടിക്ക് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378990/mgm-shalem-school-kelakam-farmers-day-celebration`)